സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും; ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തെ തള്ളി താരത്തിന്റെ ഒൗദ്യോഗിക നിലപാട്

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് നടൻ മോഹൻലാൽ അറിയിച്ചു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച വിവരം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനെ ഒൗദ്യോഗികമായി മോഹൻലാൽ അറിയിക്കുകയായിരുന്നു.
മുൻപ് മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ ആദ്യ പേരുകാരനായി ഒപ്പിട്ട പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്ന വാദവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് കത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘടനകള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. അതേസമയം മോഹൻലാലിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു.
മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. പുരസ്‌ക്കാര ദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടന്‍ സൂര്യ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട് എ.കെ.ബാലന്‍ പറഞ്ഞു.
ചരിത്രമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും വി.സി. അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















