കുടിയേറ്റത്തിന്റെ വിവിധ വശങ്ങൾ; ഡോ. എലിസബത്ത് ഫെറിസ് നാളെ നോർക്ക റൂട്ട്‌സ് സന്ദർശനത്തിനെത്തുന്നു

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധയും ജോർജ്ജ് ടൗൺ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഇന്റർനാഷണൽ മൈഗ്രേഷന്റെ ആക്റ്റിങ് ഡയറക്റ്ററുമായ ഡോ. എലിസബത്ത് ഫെറിസ് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് നോർക്ക റൂട്ട്‌സ് ആസ്ഥാന ഓഫീസ് സന്ദർശിക്കും.
രാവിലെ പത്തുമണിക്ക് എത്തുന്ന അവർ കുടിയേറ്റത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തും. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.കെ.എൻ. ഹരിലാൽ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ. ഇരുദയരാജൻ, കേരള സർവ്വകലാശാല സെന്റർ ഫോർ ഡയസ്‌പോറ സ്റ്റഡീസ് ഡയറക്റ്റർ ഡോ. എം.എസ്. ജയകുമാർ, നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി മുതലായവർ പങ്കെടുക്കും.
https://www.facebook.com/Malayalivartha






















