ജെസ്‌നയ്ക്ക് പിന്നാലെ ഷബീനയെയും ദൂരൂഹ സാഹചര്യത്തില്‍ കാണാതായി; ഷബീനയെ കാണാതായിട്ട് ഇന്ന് ഒമ്പതു ദിവസം ഇതുവരെ കണ്ടെത്താനാകാതെ പോലീസ്; റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ജെസ്‌നയുടെ തിരോധാനത്തിനു പിന്നാലെ തൃക്കടവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് എട്ടുദിവസം പിന്നിടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ പരിശീലനകേന്ദ്രത്തിലേക്ക് പോയ ഷബിന യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. 18 വയസാണ് ഷബീനയ്ക്ക്
അതേസമയം ഷബിനയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിക്ക് വേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്നാല്‍ ഷബിനയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്ന വിവരം കാണാതാകുന്നതിന്റെ മൂന്നുദിവസം മുമ്പാണ് വീട്ടുകാര്‍ അറിഞ്ഞത്. ഷബിന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതേസമയം, കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























