രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ് പുതിയ ട്വിസ്റ്റ്. കൈവിട്ട് പോയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത് പത്ത് വോട്ട് കിട്ടുമോ എന്ന പരീക്ഷണത്തിലാണ് സി പി എം ഏർപ്പെട്ടിരിക്കുന്നത്. സി പി എം നേതാക്കളാണ് യുവതിയെ കൊണ്ട് പരാതി നൽകിയതെന്നും രാഹുൽ പക്ഷ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിന് എതിരായതിനാൽ അറസ്റ്റ് ചെയ്താൽ പോലുംഅദ്ദേഹം പ്രതീകരിക്കില്ല.
ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളടക്കം യുവതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്നു വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണുള്ളത്.
ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാൽ, ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി വിധി.രാഹുൽ തന്നെ ബലാൽസംഗം ചെയ്തതായി യുവതി മൊഴി നൽകിയിട്ടില്ല. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളു. ഇവിടെ വിവാഹ വാഗ്ദാനം നൽകിയതിനും തെളിവില്ല. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ചാൽ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിന് മുമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. നിയമപരമായ പരിമിതികൾ മനസിലാക്കുമ്പോൾ തന്നെ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഓഫീസിന് മുമ്പിൽ ചെറിയതോതിൽ ഉന്തും തള്ളും ഉണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
വ്യാഴാഴ്ച രാത്രിയോടെയാണ് എംഎൽഎ ഒഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. തുടർന്ന് ഓഫീസിനു മുന്നിൽ റീത്ത് വെക്കുകയായിരുന്നു. വലിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ചെറിയതോതിലുള്ള ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഗർഭഛിദ്ര ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഫോൺ സ്വിച്ചോഫ് ചെയ്ത് ഓഫീസ് പൂട്ടി രാഹുൽ മാങ്കൂട്ടം മുങ്ങിയിരിക്കുകയാണ്.
ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ രാഹുലിനെതിരേ പുറത്തുവന്നിരുന്നു. എന്നാല്‍, രാഹുല്‍ ഇത് തന്റേതാണെന്നോ അല്ലെന്നോ പറഞ്ഞിരുന്നില്ല. നിയമത്തിനു മുമ്പിൽ തെളിയിക്കാം എന്നായിരുന്നു രാഹുലിന്റെ നിലപാട്. ഡിജിറ്റൽ തെളിവുകളടക്കമാണ് യുവതി പരാതി കൈമാറിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന പേരിൽ കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു കേരള ഹൈകോടതിയുടെ പരാമർശം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ പരാതിക്കാരിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ഭർത്താവുമായി നിയമപരമായി വേർപിരിയാതെ അകന്ന് താമസിച്ച് വരികയായിരുന്നു പരാതിക്കാരി. യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയയെന്നും ചൂണ്ടിക്കാട്ടിയാണ് പുനലൂർ പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു കേസിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിന്നീട് ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി യുവാവിനെതിരെ യുവതി നൽകിയ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
37കാരനായ യുവാവിനെതിരെ അധ്യാപികയായ യുവതിയാണ് പരാതിപ്പെട്ടത്. ഇരുവരും വിവാഹിതരാണ്. എന്നാൽ, വിവാഹവാഗ്ദാനം നൽകി തന്നെ ഇയാൾ ബലാത്സംഗം ചെയ്തെന്നായിരുന്നു അധ്യാപികയുടെ പരാതി. എന്നാൽ, ഇരുവരും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇരുവരും വിവാഹിതരായതിനാൽ, വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന ആരോപണവും നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഒരു വിവാഹ ചടങ്ങിനിടെയാണ് അധ്യാപികയുമായി പരിചയത്തിലായത്. പിന്നീട് ഫോൺവിളികളിലൂടെ ബന്ധം വളർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയം താൻ അധ്യാപികയുടെ വീട്ടിലെത്തുകയും അവരുടെ സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നെന്ന് ഇയാൾ കോടതിയെ അറിയിച്ചു. രണ്ടുപേരും വിവാഹിതരായതിനാൽ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഇവർ തമ്മിലുള്ള ബന്ധം വഷളായതോടെ ഇയാൾക്കെതിരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് കാട്ടി അധ്യാപിക പോലീസില്‍ പരാതി നല്‍കി.
സമാന കേസുകളിൽ അടുത്തകാലത്ത് സുപ്രീംകോടതിയിൽ നിന്നും മറ്റ് ഹൈക്കോടതികളില്‍ നിന്നുമുള്ള വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിന്‍റെ വിധി.
സമാനമായ വിധി ഈയിടെ കേരള ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാരോപിച്ച് കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലായിരുന്നു ഈ പരാമർശങ്ങൾ.
ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം സൗഹൃദ ബന്ധം തകരുമ്പോള്‍ അത് ബലാത്സംഗ കുറ്റകൃത്യമാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിക്കെതിരെ മുന്‍കാമുകി നല്‍കിയ ബലാത്സംഗക്കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ഒരു ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടുകയും വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുകയും ചെയ്ത യുവതീയുവാക്കള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ സൗഹൃദബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. 2018 നവംബർ 22 ന് മുരളീധർ സോണാർ vs മഹാരാഷ്ട്ര സംസ്ഥാനം എന്ന കേസിൽ , പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രധാനമായ വിധിന്യായത്തിൽ, എല്ലാ ശാരീരിക ബന്ധങ്ങളെയും ബലാത്സംഗമായി കണക്കാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ സുപ്രീം കോടതി വ്യക്തമായി വേർതിരിച്ചിട്ടുണ്ട്,
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം ബലാൽ സംഗത്തെ ഇങ്ങനെ നിർവചിക്കാം.
"ഇനിപ്പറയുന്ന ആറ് വിവരണങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ, ഇനി മുതൽ ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തിലൊഴികെ, "ബലാത്സംഗം" ചെയ്തതായി കണക്കാക്കുന്നു:-
(ആദ്യം) — അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി.
(രണ്ടാമതായി) — അവളുടെ സമ്മതമില്ലാതെ .
(മൂന്നാമതായി) — അവളുടെ സമ്മതത്തോടെ, അവളെയോ അവൾക്ക് താൽപ്പര്യമുള്ള മറ്റേതെങ്കിലും വ്യക്തിയെയോ മരണഭീതിയിലോ ഉപദ്രവത്തിലോ ഉൾപ്പെടുത്തി അവളുടെ സമ്മതം നേടിയിരിക്കുമ്പോൾ.
(നാലാമതായി) — പുരുഷന് താൻ അവളുടെ ഭർത്താവല്ലെന്നും, അയാൾ മറ്റൊരു പുരുഷനാണെന്ന് അവൾ വിശ്വസിക്കുന്നതിനാലോ അല്ലെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് അവൾ വിശ്വസിക്കുന്നതിനാലോ ആണ് അവളുടെ സമ്മതം നൽകുന്നതെന്നും പുരുഷന് അറിയാമെങ്കിൽ, അവളുടെ സമ്മതത്തോടെ.
(അഞ്ചാമത്) - അവളുടെ സമ്മതത്തോടെ, അത്തരം സമ്മതം നൽകുന്ന സമയത്ത്, മനസ്സിന്റെ അസ്വസ്ഥതയോ ലഹരിയോ കാരണം അല്ലെങ്കിൽ അയാൾ വ്യക്തിപരമായോ മറ്റൊരാളിലൂടെയോ ഏതെങ്കിലും മയക്കമോ അനാരോഗ്യകരമോ ആയ വസ്തു നൽകിയതിനാൽ, അവൾ സമ്മതം നൽകുന്നതിന്റെ സ്വഭാവവും അനന്തരഫലങ്ങളും മനസ്സിലാക്കാൻ അവൾക്ക് കഴിയില്ല.
(ആറാമതായി) — പതിനാറ് വയസ്സിന് താഴെ പ്രായമുള്ളപ്പോൾ, അവളുടെ സമ്മതത്തോടെയോ അല്ലാതെയോ.
മുകളിൽ പറഞ്ഞതനുസരിച്ച്, ഒരു പുരുഷൻ ഒരു സ്ത്രീയുമായി അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ ബലാത്സംഗം ചെയ്തതായി കണക്കാക്കാം എന്നതാണ് നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യം. 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ സമ്മതം എന്ന പദം നിർവചിച്ചിട്ടില്ലെങ്കിലും, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 90-ൽ "സമ്മതമില്ല" എന്നാൽ എന്താണെന്ന് നിർവചിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ശ്രമിച്ചിട്ടുണ്ട്, സമ്മതമില്ല എന്നതിന്റെ പരിധിയിൽ വരുന്ന എന്തും "അവളുടെ സമ്മതമില്ലാതെ" ആയിരിക്കും. കൂടുതൽ മനസ്സിലാക്കുന്നതിനായി സെക്ഷൻ 90-ന്റെ പ്രസക്തമായ ഭാഗം താഴെ പുനർനിർമ്മിച്ചിരിക്കുന്നു.
സെക്ഷൻ 90, ഭയം അല്ലെങ്കിൽ തെറ്റിദ്ധാരണയുടെ പേരിൽ നൽകിയതായി അറിയാവുന്ന സമ്മതം :-
പരിക്കേൽക്കുമെന്ന ഭയം മൂലമോ വസ്തുതയെക്കുറിച്ചുള്ള തെറ്റായ ധാരണ മൂലമോ ആണ് ഒരാൾ സമ്മതം നൽകുന്നതെങ്കിൽ, ആ പ്രവൃത്തി ചെയ്യുന്ന വ്യക്തിക്ക് ആ ഭയത്തിന്റെയോ തെറ്റിദ്ധാരണയുടെയോ ഫലമായാണ് സമ്മതം നൽകിയതെന്ന് അറിയാമെങ്കിൽ, അല്ലെങ്കിൽ വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ, ഈ കോഡിന്റെ ഏതെങ്കിലും വകുപ്പ് ഉദ്ദേശിക്കുന്നതുപോലെ ഒരു സമ്മതം അല്ല. സുപ്രീം കോടതിയുടെ പ്രസ്തുതു വിധിയാണ് പിൽക്കാലത്ത് ഹൈക്കോടതികളും ശരിവച്ചത്. രാഹുൽ മാങ്കൂട്ടം കോടതിയിലാണ് വിശ്വാസം എന്ന പേരിൽ ഒരു കുറിപ്പ് സമൂഹമാധ്യമത്തിലിട്ടു. ഇതിന് പിന്നിൽ കൃത്യമായ നിയമത്തെ കുറിച്ചുള്ള അറിവാണുള്ളത്.ഇതിനകം തന്നെ ഹൈക്കോടതി അഭിഭാഷകരുമായി രാഹുൽ ചർച്ചകൾ നടത്തിയിരുന്നു. കേസ് കോടതിയിലെത്തിയാൽ ഒന്നും സംഭവിക്കില്ലെന്ന വ്യക്തമായ വിവരം രാഹുലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ പരസ്യ പ്രസ്താവന നടത്തരുതെന്ന ഉപദേശം രാഹുലിന് ലഭിച്ചിട്ടുണ്ട്. വി ഡി സതീശനാണ് ഏറ്റവുമധികം വിരോധം.അദ്ദേഹം രാഹുലിനോട ക്ഷമിക്കാൻ തയ്യാറല്ല. ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ പോലും രാഹുൽ വിഷയത്തിൽ പ്രതികരിക്കാൻ സതീശൻ തയ്യാറായില്ല. വി ഡി. സതീശന്റെ എതിർപ്പ് മനസിലാക്കിയാണ് പിണറായി രാഹുലിനെതിരെ നിലപാട് എടുക്കാൻ തീരുമാനിച്ചത്. ഇനി അവശേഷിക്കുന്നത് ധാർമ്മികതയാണ്. അത് രാഹുലിന്റെ മാത്രം തീരുമാനമാണ് .രാഹുലിന് വേണമെങ്കിൽ രാജിവയ്ക്കാം. കോൺഗ്രസ് നേതൃത്വം രാജി ചോദിച്ചാൽ ചിലപ്പോൾ രാഹുലിന് രാജി നൽകേണ്ടി വരും. എന്നാൽ രാഹുലിന്റെ രാജി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അംഗീകരിക്കണമെന്നില്ല. പാലക്കാട് ഉപതെരഞ്ഞടുപ്പ് നടന്നാൽ കോൺഗ്രസ് ജയിക്കില്ല എന്ന് നേതൃത്വത്തിനറിയാം. രാഹുലിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സി പി എം ആണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ സി പി എം ഇക്കാര്യം സമ്മതിച്ചിരുന്നില്ല. തങ്ങൾ നിരപരാധിയാണെന്ന മട്ടിലാണ് സി പി എം നിലപാടെടുത്തത്. രാഹുലിനെ തടയാനും പ്രതിഷേധിക്കാനും ഒരു പരിധിക്കപ്പുറം ശ്രമിച്ചതുമില്ല. രാഹുലിനെതിരെ പ്രധാന നേതാക്കൾ കടുപ്പിച്ച് പ്രസ്താവനയിറക്കിയുമില്ല. നിയമസഭയിൽ പോലും ഹോസ്റ്റയിലായ സമീപനമാണ് സി പി എം സ്വീകരിച്ചത്. എന്തിനെയും വിമർശിക്കുന്ന മുഖ്യമന്ത്രി പോലും രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ല. പാർട്ടി സെക്രട്ടറിയും ഇതേ നിലപാട് തന്നെ സ്വീകരിച്ചു. രാഹുലിനെ തങ്ങൾ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സി പി എം അതിന്റെ പ്രവർത്തകരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. രാഹുലിന്റെ വിശ്വസ്തർ പക്ഷേ ആരോപണത്തിന് പിന്നിൽ സി പി എം ആണെന്ന് വിശ്വസിച്ചു. അത് സത്യമായെന്ന് അവർ തന്നെ പറയുന്നുണ്ട് ഇപ്പോൾ. ആരോപണം ഉന്നയിച്ച നടിയെ സിപിഎമ്മിലേക്ക് പാർട്ടി നേതാവ് കെ ജെ ഷൈൻ സ്വാഗതം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് നടി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. പക്ഷേ നടി കോൺഗ്രസുകാരിയല്ല. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ നടിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് നടിയുടേത്. എന്നാൽ, കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നതായോ അംഗത്വമോ ഉള്ളതായ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് നടി പ്രതിഷേധ കൂട്ടായ്മയുടെ വേദിയിലും ആവർത്തിച്ചത്. ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞുകൊണ്ട് ആരെയും വിമർശിക്കാൻ അവർ തയാറായിട്ടില്ല. ഇക്കാര്യത്തിൽ സി പി എം നിർദ്ദേശം നടി കണക്കിലെടുത്തില്ലെന്നാണ് മനസിലാക്കുന്നത്. രാഹുലിനെ പേരെടുത്തു പറഞ്ഞ് നടി വിമർശിച്ചിട്ടില്ലെങ്കിലും രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയത് അവരാണെന്ന് ആക്ഷേപമുയർന്നിരുന്നു. നടിയുമായി വി.ഡി.സതീശനുള്ള ബന്ധം കാരണമാണ് സതീശനും രാഹുലും തമ്മിൽ തെറ്റിയതെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ നടിയെ സഹായിക്കുന്ന നിലപാട് സതീശൻ പരസ്യമായി സ്വീകരിച്ചില്ല. പക്ഷേ രാഹുലിനെ പരസ്യമായി തന്നെ വിമർശിച്ചു. അതും പലവട്ടം. ഇപ്പോൾ എങ്ങനെയുണ്ടെന്ന് കോൺഗ്രസുകാർ തന്നെയാണ് സതീശനോട് ചോദിക്കുന്നത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടി പ്രതിസ്ഥാനത്തായതിന് പിന്നിലും സി പി എം ആയിരുന്നു. സ്ത്രീ വിഷയത്തിൽ തന്ത്രപൂർവമാണ് സി പി എം പ്രവർത്തിക്കുന്നത്. ചില സി പി എം കോർണറുകൾ ആരോപണം ഉന്നയിക്കുകയും പാർട്ടി അതിൽ നിന്ന് ബോധപൂർവം മാറി നിൽക്കുകയും ചെയ്യും. എന്നാൽ സി പി എം ബുദ്ധികേന്ദ്രങ്ങൾ തന്നെ സ്ത്രീ വിഷയം കൊഴുപ്പിക്കും. ആരോപണത്തിന് ഇരയാവുന്ന വർ ആത്മഹത്യാ മുനമ്പിലെത്തുന്നത് വരെ ആക്ഷേപങ്ങൾ ആകാശത്ത് തങ്ങി നിൽക്കും. ചിലപ്പോൾ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്യും. ഇലക്ഷൻ കഴിയുന്നതോടെ രാഹുൽ വിവാദം തണുത്തുറയും. കാരണം അതിന്റെ പരിണിതഫലം ആരോപണം ഉന്നയിച്ചവർക്കെല്ലാം അറിയാം.
https://www.facebook.com/Malayalivartha

























