ധനമന്ത്രി കലിപ്പിലാണ്...ബി.എം.ഡബ്ല്യു., ബെന്‍സ് കാറുള്ളവരും തുച്ഛമായ ക്ഷേമപെന്‍ഷന്‍ തട്ടിയെടുക്കുന്നു

മരിച്ചവരും പെന്‍ഷന്‍ വാങ്ങുന്നു കേരളത്തില്‍.കേരളത്തില്‍ കോടികള്‍ വിലയുള്ള ആഡംബരക്കാറുകള്‍ ഉള്ളവരും പാവങ്ങള്‍ക്കുള്ള തുച്ഛമായ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് ധനവകുപ്പ് കണ്ടെത്തി.ഒന്നേമുക്കാല്‍ക്കോടിയോളം വിലവരുന്ന ബി.എം.ഡബ്ല്യു. കാറുള്ള 28 പേരും ഒന്നരക്കോടിവരെ വിലവരുന്ന ബെന്‍സ് കാറുള്ള 61 പേരും 20 ലക്ഷം വിലയുള്ള ഇന്നോവയുള്ള 2465 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു.
സ്വന്തമായി കാറുള്ള 64,473 പേരാണ് പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റുന്നത്. ഈ ഓണക്കാലത്ത് ഇവരുടെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് തീരുമാനിച്ചു.ഇവര്‍ക്ക് സ്വമേധയാ പെന്‍ഷന്‍ വേണ്ടെന്നുവെയ്ക്കാം എന്നാല്‍ നടപടിയുണ്ടാവില്ല. സര്‍ക്കാര്‍ കണ്ടെത്തുന്നവരില്‍നിന്ന് പണംതിരിച്ചുപിടിക്കും. പിഴയും ഈടാക്കും.
ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ 31,256പേര്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ജീവിച്ചിരിപ്പില്ലെന്നും കണ്ടെത്തി. ഇവരുടെ പേരില്‍ ആശ്രിതര്‍ പെന്‍ഷന്‍ കൈപ്പറ്റുകയാണ്. ഇതും തടഞ്ഞുവയ്ക്കും. ഇവര്‍ക്കും പേര് നീക്കാന്‍ സമയം അനുവദിക്കും. അല്ലെങ്കില്‍ മരണശേഷം ആശ്രിതര്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരികെപ്പിടിക്കും. മരിച്ച അന്‍പതിനായിരം പേരുടെയെങ്കിലും പെന്‍ഷന്‍ ഇത്തരത്തില്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
ഒരുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കാണ് ക്ഷേമപെന്‍ഷന് അര്‍ഹത.ഒട്ടേറെപ്പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അപ്പോഴാണ് ബി.എം.ഡബ്ല്യു.വിന്റെയും ബെന്‍സിന്റെയും ഉടമകള്‍വരെ പെന്‍ഷന്‍ വാങ്ങുന്നത് കണ്ടെത്തിയത്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ആഡംബര കാറുടമകളുടെ പട്ടിക തീര്‍ന്നില്ല. സ്‌കോഡയുടെ ഏറ്റവും ഉയര്‍ന്ന മോഡലുള്ള 64പേരും ഹോണ്ട കാറുള്ള 296 പേരും സ്‌കോര്‍പ്പിയോ ഉള്ള 191 പേരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
മകനോ മകള്‍ക്കോ കാറുള്ള 94,043 മാതാപിതാക്കളും പെന്‍ഷന്‍ വാങ്ങുന്നു. ഇവരുടെ പെന്‍ഷന്‍ ഇപ്പോള്‍ തടഞ്ഞുവയ്ക്കില്ല. സാമ്പത്തികസ്ഥിതി പരിശോധിച്ചശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം. 42 ലക്ഷം പേരാണ് സംസ്ഥാനത്താകെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.
https://www.facebook.com/Malayalivartha























