മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ ഇനി വെബ്‌സൈറ്റില്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ അറിയിച്ചത്. എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം രേഖാമൂലം മുഖ്യമന്ത്രിക്കു നല്‍കണമെന്നാണ് നിയമം. ഇങ്ങനെ സമര്‍പ്പിക്കുന്ന വിവരങ്ങളും സ്വന്തം സ്വത്തു വിവരങ്ങളും ചേര്‍ത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറും. അതാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്റെ അന്വേഷണപരിധിയില്‍ നിരോധിതമേഖലയില്‍ പ്രകടനം നടത്തുന്നതിന് ആര് അനുമതി നല്‍കി എന്ന വിഷയം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
കടലാക്രമണം രൂക്ഷമായ ചെല്ലാനം പ്രദേശത്ത് ജിയോ ടെക്‌സ്‌റ്റൈല്‍സ് ഉപയോഗിച്ച് തീരസംരക്ഷണം നടത്താനും തീരുമാനിച്ചു. ഇതിനായി 6.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി.
https://www.facebook.com/Malayalivartha






















