ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 124 പേര്‍ക്ക് കൂടി അവസരം

ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 124 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍നിന്നും 2,627 മുതല്‍ 2,871 വരെയുള്ളവര്‍ക്ക് കൂടിയാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഒഴിവ് വന്ന 548 സീറ്റുകളാണ് അപേക്ഷകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതിച്ചു നല്‍കിയത്. കാത്തിരിപ്പ് പട്ടികയില്‍നിന്ന് അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ പണം അടച്ചതിന്റെ പേ ഇന്‍ സ്ലിപ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജൂലൈ 28ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം.
എസ്.ബി.ഐയിലും യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് പണമടക്കാന്‍ സൗകര്യം.
https://www.facebook.com/Malayalivartha






















