എല്ലാം തോന്നിയപോലെ... ഒണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരെ ജി.എസ്.ടി. വകുപ്പ് പിടികൂടാനൊരുങ്ങുന്നു

എല്ലാം കൃത്യമായി നോക്കും. ഓണ്‍ൈലന്‍ വ്യാപാര ഭീമന്‍മാരായ ഫ്‌ലിപ്കാര്‍ട്ടും ആമസോണും പോലുള്ള കന്പനികള്‍ ഉപഭോക്താക്കളില്‍നിന്ന് അധികമായി പിരിച്ച ജി.എസ്.ടി. തിരികെ നല്‍കുന്നുണ്ടോയെന്ന് ജി.എസ്.ടി. വകുപ്പ് പരിശോധിക്കുന്നു.
ജി.എസ്.ടി.യുടെ പേരിലുള്ള കൊള്ളലാഭം തടയാനുള്ള നാഷണല്‍ ആന്റി പ്രോഫിറ്റിങ് അതോറിറ്റിയാണ് ഇതിനായി നടപടിയെടുക്കുന്നത്. ഇതിനായി കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് ഓഡിറ്റ് വിഭാഗം ഡയറക്ടര്‍ ജനറലിനോട് കണക്കുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജി.എസ്.ടി.യുടെ തുടക്കം മുതല്‍ ഇകൊമേഴ്‌സ് കമ്പനികളുടെ സാമ്പത്തിക ഇടപാടിന്റെ വിശദമായ കണക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്‍കിയ സമയത്ത് ഉയര്‍ന്ന നികുതി നിരക്കായിരുന്നു പല ഉത്പന്നങ്ങള്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ മിക്ക ഉത്പന്നങ്ങളും ഉപഭോക്താവിന്റെ പക്കല്‍ എത്തിയപ്പോള്‍ ജി.എസ്.ടി. നിരക്ക് കുറഞ്ഞിരുന്നു. ഈ നികുതി വ്യത്യാസം മടക്കിനല്‍കാന്‍ കമ്പനികള്‍ തയ്യാറായോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. 2017 നവംബര്‍ 15ന് പല ഉത്പന്നങ്ങളുടെയും ജി.എസ്.ടി. നിരക്ക് കുറച്ചിരുന്നു. ജി.എസ്.ടി. നിരക്ക് കുറച്ച ഉത്പന്നങ്ങളാണ് ഓണ്‍ൈലന്‍ വ്യാപാര ഭീമന്‍മാര്‍ വിറ്റഴിക്കുന്നതില്‍ മുഖ്യ പങ്കും. പിന്നീടും പല ഘട്ടങ്ങളിലായി നിരക്ക് കുറച്ചു. ഇതേവരെ ഒരു ഉത്പന്നത്തിനു പോലും ജി.എസ്.ടി. ഉയര്‍ത്തിയിട്ടില്ല. എന്നാല്‍, ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha






















