സ്തീകള്‍ക്കും ഇനി പതിനെട്ടാംപടി കയറാമോ? ശക്തമായ വാദം ഉന്നയിച്ച് അവസാന വാദത്തിനൊരുങ്ങി എന്‍.എസ്.എസ്.; സ്ത്രീകള്‍ മല ചവിട്ടിയാല്‍ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ തപസിന് ഭംഗം വരും; പാരമ്പര്യ വിശ്വാസം എല്ലാം തള്ളിക്കളയാന്‍ പറ്റുമോ?

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയിലെ എന്‍എസ്എസിന്റെ വാദം മുറുകുന്നു. പത്തു മുതല്‍ 50 വയസ്സു വരെ പ്രായ പരിതിയിലുള്ള സ്ത്രീകളുടെ സാന്നിധ്യം നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇടപെടല്‍ ഹര്‍ജിക്കാരായ എന്‍എസ്എസിന് വേണ്ടി സുപ്രീം കോടതിയില്‍ വാദം ഉന്നയിച്ചത്. ഭക്തി മാത്രമല്ല, എന്തിനോടുള്ള ഭക്തിയെന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ ബ്രഹ്മചാരീ സങ്കല്‍പം പ്രധാനമാണെന്ന് എന്‍എസ്എസിനുവേണ്ടി കെ.പരാശരന്‍ വാദിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ ഇന്നും വാദം തുടരും. ശബരിമല തന്ത്രി, പന്തളം രാജാവ് തുടങ്ങിയവരുടെ നിലപാടുകളാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കുന്നത്. എതിര്‍കക്ഷികളുടെ വാദം ഇന്നു പൂര്‍ത്തിയാക്കണമെന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.
സവിശേഷ സ്വഭാവമുള്ള ക്ഷേത്രമാണു ശബരിമല. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. 1050 പ്രായഗണത്തിലുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നത് ആചാരവും ദീര്‍ഘകാല പാരമ്പര്യവുമാണ്. കോടതിയുടെ പരിഗണനയിലുള്ളതു സാമൂഹികപ്രശ്‌നമല്ല, മതപരമായ വിഷയമാണ്. ഭരണഘടനയുടെ 25(2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശബരിമലയുടെ സ്വത്വം നഷ്ടപ്പെടും. ശബരിമലയിലെ വിലക്ക് ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചാല്‍, അതു ക്ഷേത്രത്തിന്റെ സ്വഭാവത്തെ തന്നെ ബാധിക്കും. അതു വിശ്വാസികള്‍ക്ക് 25(1) പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാവും.
ഹിന്ദുമതം എവിടെ നിന്നുള്ള വിജ്ഞാനത്തെയും സ്വീകരിക്കും. എന്നാല്‍, ജനാധിപത്യങ്ങള്‍ക്കു മതങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. അവകാശപ്രവര്‍ത്തകരുടെ വാദങ്ങള്‍ക്കു മാത്രമല്ല, പാരമ്പര്യവാദികള്‍ക്കു പറയാനുള്ളതിനും കോടതി തുല്യപരിഗണന നല്‍കണം. ശിവന്റെ അര്‍ധനാരീശ്വര ഭാവം ഭരണഘടനയുടെ 14ാം വകുപ്പുപോലെയാണ് സ്ത്രീക്കും പുരുഷനും തുല്യപരിഗണന. പണ്ടുകാലത്തെ മനുഷ്യര്‍ക്ക് അറിവില്ലായിരുന്നു, നമുക്കാണു ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും അറിയാവുന്നത് എന്ന സമീപനം ശരിയല്ല.
ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായ മതനിരപേക്ഷ സ്വഭാവമുള്ളതാണ്. ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പ്രവേശനമുറപ്പാക്കിയ ഭരണഘടനാ വകുപ്പ് 25(2) (ബി), സാമൂഹിക പരിഷ്‌കാരമാണ്. അതു ഭരണകൂടത്തിന്റെ അധികാരം സംബന്ധിച്ചതാണ്. ഭരണഘടനയുടെ 26 (ബി) വകുപ്പില്‍ പറയുന്ന മതപരമായ വിഷയങ്ങള്‍ക്കു ബാധകമല്ല. 25(2) വകുപ്പു സ്ത്രീകളെയും ഉള്‍പ്പെടുത്തിയുള്ളതാണ്. മതപരമായല്ല, സാമൂഹികപരമായി. 25(2) (ബി) വകുപ്പ് മതത്തിന്റെ അനുപേക്ഷണീയ ആചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരം നല്‍കുന്നില്ല. പുരുഷാധിപത്യ രീതിയുടെ ഭാഗമാണു ശബരിമലയിലെ വിലക്കെന്ന വിലയിരുത്തല്‍ ശരിയല്ല. താവഴി സമ്പ്രദായമാണ് 1956 വരെ ഉണ്ടായിരുന്നതെന്നുംപരാശരന്‍ വാദിച്ചു.
https://www.facebook.com/Malayalivartha






















