മുണ്ടക്കയത്ത് പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്

കോട്ടയം മുണ്ടക്കയത്ത് പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുല്‍(21) ന്റെ മൃതദേഹമാണ് പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ എരുമേലി ഓരങ്കല്‍ കടവില്‍ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ഈ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്.
പുല്ലയാറില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ ഷാഹുലും സുഹൃത്ത് പ്രവീണും മീന്‍ പിടിക്കാനെത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. കാല്‍ വഴുതി വെള്ളത്തില്‍ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാഹുലിനെയും കാണാതാവുകയായിരുന്നു. ഇരുവരെയും കാണാതായി മൂന്നു ദിവസങ്ങള്‍ക്ക് ശേഷം 19ന് പ്രവീണിന്റെ മൃതദേഹം മണിമലയാറ്റിലെ മൂരിക്കയത്തു നിന്ന് കണ്ടെത്തിയിരുന്നു. മുണ്ടക്കയത്ത് സ്വകാര്യ ക്രഷറില്‍ ജോലിക്കെത്തിയതായിരുന്നു ഷാഹുലും പ്രവീണും.
നാവിക സേനയും അ്ഗ്‌നിശമന സേനയും നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച കര്‍മ സമിതിയും തെരച്ചില്‍ നടത്തിയെങ്കിലും ഷാഹുലിന്റെ മൃതദേഹം കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജൂലൈ 24ന് ഇവര്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജന്റെയും ദേവകിയുടെയും മകനാണ് ഷാഹുല്‍. രാഹുലാണ് ഏക സഹോദരന്‍.
https://www.facebook.com/Malayalivartha






















