പ്രസിഡന്റിന് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ സ്മൃതിയെ ബഹിഷ്‌കരിച്ചവര്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ബഹിഷ്‌കരിക്കുന്നു; മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയെന്ന് പറഞ്ഞ് ഒപ്പിട്ടത് മിക്കതും വ്യാജം; മോഹന്‍ലാലിനെതിരെ കളിക്കുന്നവരെ പൊളിച്ചടുക്കാന്‍ ഫാന്‍സുകാരും

പ്രസിഡന്റിന് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ സ്മൃതിയെ ബഹിഷ്‌കരിച്ചവര്‍ ഇപ്പോള്‍ മോഹന്‍ലാലിനേയും ബഹിഷ്‌കരിക്കുന്നു. രണ്ടും രണ്ട് തരത്തിലുള്ളതാണെങ്കിലും അതിലെ പല മുഖങ്ങളും മോഹന്‍ലാല്‍ ബഹിഷ്‌കരണത്തിലും വന്നതാണ് സംശയത്തിന നല്‍കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് സംവിധായകന്‍ ബിജു, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രാജീവ് രവി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നും ആരാധകരില്‍ നിന്നും വന്‍ പ്രതിഷേധമാണുയര്‍ന്നത്. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു.
എന്നാല്‍ അദ്ദേഹത്തിനെതിരെ ഡോ ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന ഹര്‍ജി നല്‍കലിനു പിന്നില്‍ ഗൂഡാലോചനയും പകപോക്കലുമാണെന്ന് സിനിമ രംഗത്തു നിന്നുള്ള വെളിപ്പെടുത്തല്‍. മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതിലുള്ള പകയാണ് ഹര്‍ജി നല്‍കാന്‍ മുന്നില്‍ നിന്ന സംവിധായകനുള്ളതെന്ന് സിനിമാരംഗത്തുള്ളവര്‍ പറഞ്ഞു.
ഈ സംവിധായകന്‍ മോഹന്‍ലാലിന്റെയടുത്ത് കഥയുമായെത്തി. എന്നാല്‍ കഥയുടെ ചില ഭാഗങ്ങളില്‍ മോഹന്‍ലാലിന് സംശയമുണ്ടായിരുന്നു. ഇതിനേക്കുറിച്ച് പറഞ്ഞപ്പോള്‍ കൃത്യമായ മറുപടി സംവിധായകനില്ലായിരുന്നു. ഇതോടെ ആ സിനിമ ഉപേക്ഷിച്ചു. എന്നാല്‍ സംവിധായകന്‍ മോഹന്‍ലാലിനോട് പറഞ്ഞത്, മോഹന്‍ലാലിനെ മലയാളികള്‍ക്ക് മാത്രമേ അറിയൂ. ലോകത്തെ വലിയ സിനിമാ പ്രവര്‍ത്തകര്‍ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം എന്നെ അറിയാം എന്നാണ്.' ഇത്തരത്തില്‍ മോഹന്‍ലാലിനോടും അമ്മ സംഘടനയോടുള്ള വിയോജിപ്പുമാണ് അദ്ദേഹത്തിനെതിരെ വാളെടുക്കാന്‍ പ്രേരിപ്പിച്ചത്.
മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് മോഹന്‍ലാലിനെതിരെ നടത്തിയ എതിര്‍പ്പിനെതിരെ പരസ്യമായി പ്രതികരിച്ചു. മോഹന്‍ലാലിനെതിരെ ഇങ്ങനെ കാണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. താനൊപ്പിട്ടിട്ടില്ലെന്നും അദ്ദേഹം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞതോടെയാണ് ഹര്‍ജി വ്യാജമാണെന്ന സൂചന ലഭിച്ചത്. വ്യാജമായി പേരു ചേര്‍ത്തു നല്‍കിയ ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ ജനറല്‍ കൗണ്‍സില്‍ അംഗം വികെ ജോസഫ് എന്നിവരും ഉണ്ട്.
https://www.facebook.com/Malayalivartha






















