വിവാഹ ആലോചനയെന്ന് കേട്ടതേയുള്ളു.... പുറകിലെ വാതിൽ കുത്തി പൊളിച്ച് അവനെത്തി; ഞെട്ടലോടെ വീട്ടുകാർ; വടക്കഞ്ചേരി സെയ്ദ് മുഹമ്മദിന്റെ വീട്ടിൽ സംഭവിച്ചത് ഇങ്ങനെ...

വടക്കഞ്ചേരി ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മണ്ണാത്തറ വി.കെ. സെയ്ദ് മുഹമ്മദിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ഏഴ് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. പുറകിലെ വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുറികളിൽ കയറി അലമാരകളും മറ്റും വലിച്ച് വാരിയിട്ടു.
അവിടെ നിന്നും ഒന്നും കിട്ടാതായപ്പോൾ സെയ്ദ് മുഹമ്മദിന്റെ ഭാര്യ നൂർജഹാനും പ്ലസ് ടുവിന് പഠിക്കുന്ന മകളും കിടന്നുറങ്ങിയിരുന്ന വാതിൽ പൊളിച്ചായിരുന്നു അതിക്രമം. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാലയും വളയും കമ്മലും ഉൗരി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മുഖം തുണികൊണ്ട് മറച്ച നിലയിലാണ് മോഷ്ടാവ് വന്നത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാകാം കവർച്ചക്ക് പിന്നിലെന്നാണ് വീട്ടുക്കാരും സംശയിക്കുന്നത്.
സെയ്ദ് മുഹമ്മദ് ഗൾഫിലാണ്. അടുത്ത മാസം ഇവരുടെ മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കെയാണ്. ഇതിനാൽ വീട്ടിൽ കൂടുതൽ ആഭരണങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം മോഷ്ടാവിന്റെ വരവ്.
https://www.facebook.com/Malayalivartha






















