ജോലിയ്ക്കായി ഭർത്താവുമായി പിണങ്ങി എറണാകുളത്ത് നിന്നും കോട്ടയത്തെത്തി... പരിചയം നടിച്ച ഓട്ടോക്കാരൻ കൂടെ കൂടിയപ്പോൾ അതൊരു ആശ്വാസമായി... താമസിക്കാനായി ലോഡ്ജിൽ മുറിയെടുത്ത് കൊടുത്തശേഷം ആളുമുങ്ങി; പക്ഷെ രാത്രിയിൽ സംഭവിച്ചത്

ഒരാഴ്ച മുൻപ് നഗരത്തിലെ ഒരു ലോഡ്ജിലാണ് സംഭവം. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ നട്ടാശേരി പ്ലാക്കിൽ പി.കെ.സുധീഷിനെ (42) അറസ്റ്റുചെയ്തു.
ശനിയാഴ്ച എറണാകുളത്തു ജോലി കഴിഞ്ഞ് യുവതി കോട്ടയത്ത് ട്രെയിനിൽ ഇറങ്ങി. പരിചയമുള്ള ഒരു ഓട്ടോക്കാരനെ കണ്ട് താമസിക്കാൻ ഒരു മുറി തരപ്പെടുത്താമോ എന്നു ചോദിച്ചു. ഓട്ടോ ഡ്രൈവർക്ക് പരിചയമുള്ള ലോഡ്ജിൽ കൊണ്ടുപോയി താമസിപ്പിച്ചു. ഭക്ഷണവും ഓട്ടോ ഡ്രൈവർ വാങ്ങിക്കൊടുത്തു. എറണാകുളത്ത് ജോലിയുള്ള യുവതി ഭർത്താവുമായി പിണക്കത്തിലായിരുന്നു.
ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തിനു ശേഷം പീഡന വിവരം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവുമൊത്താണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയത്.
പിന്നീട് രാത്രിയിൽ ലോഡ്ജിലെത്തി യുവതിയുടെ മുറിയുടെ വാതിൽക്കൽ മുട്ടി. കതക് തുറന്നപ്പോൾ അകത്തു കയറി പീഡിപ്പിച്ചു എന്നാണ് പരാതി.
https://www.facebook.com/Malayalivartha






















