ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പങ്കെടുക്കാം ;വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പങ്കെടുക്കേണ്ടവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























