റെഡ് അലര്‍ട്ട്: ജലനിരപ്പ് 2398.80 അടിയായി ; ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ ; സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ; ട്രയൽ റൺ 12.30 ന്

ഇടുക്കിയിൽ ട്രയൽ റൺ നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. അണക്കെട്ട് തുറക്കുന്നതുമായി സംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സാഹചര്യങ്ങൾ വിലയിരുത്തി വിലയിരുത്തി വകുപ്പുകൾക്ക് തീരുമാനം എടുക്കാം. ജലനിരപ്പ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2398.80 അടിയായി. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തുടങ്ങി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടിയന്തര യോഗത്തില്‍ പങ്കെടുക്കുന്നു.
സംസ്ഥാനത്ത് കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പത്തുപേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉരുള്‍പൊട്ടലിലാണ് പത്തുപേര്‍ മരിച്ചത്. ഇടുക്കിയില്‍ ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























