ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി

ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരവരവായി 6,53,16,495 രൂപയും 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണവും 8 കിലോഗ്രാം 25 ഗ്രാം വെള്ളിയും ലഭിച്ചു. കെ ജി ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതലയുണ്ടായിരുന്നത്.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ പതിനാലും നിരോധിച്ച ആയിരം രൂപയുടെ പതിനാറും അഞ്ഞൂറിന്റെ 38 നോട്ടുകളും ലഭിച്ചു.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,23,867രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 15965 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 80,981രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 1,29423രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 31,228 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 69937രൂപയും ലഭ്യമായിരുന്നു.
അതേസമയം
ഗുരുവായൂരിൽ കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയർന്നു. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം.
ആറടി ഉയരത്തിൽ കരിങ്കല്ല് മാതൃകയിൽ നിർമ്മിച്ച കുചേല പ്രതിമയുടെ സമർപ്പണം രാവിലെ ഒൻപതിന് ദേവസ്വം ചെയർമാൻ നിർവ്വഹിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമസ്ഥാപിച്ചത്.
കുചേലദിനത്തിൽ തന്നെ കുചേല പ്രതിമ സമർപ്പിക്കാനായത് ഭഗവദ് അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ഭക്തർ പറയുന്നു. ദേവസ്വം ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ സമർപ്പിക്കാനായത്. വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്.
"
https://www.facebook.com/Malayalivartha

























