വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണം ; ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി

പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് പെണ്‍കുട്ടിയെ പോറ്റാന്‍ കഴിവുണ്ടെന്ന് തെളിയിക്കണം. ഇതിനായി ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി.
പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച ശേഷം വീട്ടുകാരില്‍ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രണയ വിവാഹിതരായ ദമ്ബതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പുതിയ ഉത്തരവിറക്കിയത്.
50,000 രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക ഭാര്യയുടെ പേരില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചാൽ സംരക്ഷണം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























