ദുരിതാശ്വാസ ക്യാംപിലുള്ള കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ഇടുക്കിയില്‍ കനത്ത മഴ തുടരുകയും നീരൊഴുക്ക് കൂടുന്നതുമായ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ 2401.76 അടിയാണ് ഉയര്‍ന്നിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.
അതേസമയം മഴക്കെടുതി സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുത് എന്ന് അദ്ദേഹം നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha

























