വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

പയ്യന്നൂരിൽ വിരണ്ടോടിയ പോത്തുകൾ ബൈക്കിലിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. രാമന്തളി പുന്നക്കടവില്‍ പുരുഷോത്തമന് (47), പാലക്കോട്ടെ മുസ്ലിയാര് വീട്ടില്‍ അദിനാന് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാമന്തളി വടക്കുമ്പാട് അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടര്‍ന്നാണ് പുരുഷോത്തമന് പരിക്കേറ്റത്. മാട്ടൂലില്‍ മറ്റൊരു പോത്ത് ബൈക്കിലിടിച്ചാണ് അദിനാന് പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























