ഐ.സി.ഡി.എസ്. ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് 1.21 കോടി രൂപ; ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ പദ്ധതിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പിന്റെ ഭരണാനുമതി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം (ഐ.സി.ഡി.എസ്.) പ്രോജക്ട് ഓഫീസുകളിലും ഡയറക്ടറേറ്റ് തലത്തിലും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,20,79,375 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഐ.സി.ഡി.എസ്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ വേണ്ടിയാണ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനായി തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 258 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകള്‍, 14 പ്രോഗ്രാം ഓഫീസുകള്‍, ഡയറക്ടറേറ്റ് എന്നിവിടങ്ങവിടങ്ങളിലായി 275 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇ-ടെണ്ടര്‍ പ്രകാരം വാങ്ങുന്നത്.
സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും സുരക്ഷാ പദ്ധതികള്‍, പോഷകാഹാര പദ്ധതി, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയവയും സംരക്ഷണവും സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹ്യ നിയമങ്ങളുടെ നടത്തിപ്പും മേല്‍നോട്ടവും വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകന പുരോഗതി റിപ്പോര്‍ട്ട് ഓണ്‍ലൈനായി തന്നെ പ്രതിമാസം സമര്‍പ്പിക്കണം. കൂടാതെ വകുപ്പുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടും എം.ഐ.എസ്. മുഖേന ഇ-മെയിലായി സര്‍ക്കാരിനും വകുപ്പ് അദ്ധ്യക്ഷനും സമര്‍പ്പിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഐ.സി.ഡി.എസ്. ഓഫീസുകളെ കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരള സര്‍ക്കാരിന്റെ സെന്‍ട്രലൈസ്ഡ് പ്രൊക്യുര്‍മെന്റ് പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിക്കുന്ന സ്‌പെക്യുലേഷന്റേയും വിലയുടേയും അടിസ്ഥാനത്തില്‍ ഐ.ടി. മിഷന്‍, ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി പര്‍ച്ചേഴ്‌സിന്റെ അടിസ്ഥാനത്തില്‍ വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha

























