ഇടുക്കിയിൽ മഴക്കെടുതികൾ തുടരുന്നു; അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് സൈന്യം അടിമാലിയിൽ

ഇടുക്കി ജില്ലയിലുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായെത്തിയ സൈന്യം അടിമാലിയിൽ നടപടികൾ ആരംഭിച്ചു. 80 പേരോളമടങ്ങുന്ന സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്.
കൊരങ്ങാട്ടി, കൊടകല്ല്, പെട്ടിമുടി, മാങ്കുളം, പള്ളിവാസല്‍ മേഖലകളില്‍ മഴകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക, വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവരെ മാറ്റിപാര്‍പ്പിക്കുക, മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട മേഖലളില്‍ നിന്ന് സുരക്ഷിതമായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുക, ഗതാഗതം പുനസ്ഥാപിക്കുക,തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ രക്ഷാപ്രര്‍ത്തനങ്ങളാണ് നടക്കുന്നത്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷപ്രവര്‍ത്തനം തുടരുന്നത്. രക്ഷാദൗത്യത്തിനായുള്ള അത്യാധുനിക സജ്ജീകരണങ്ങളടക്കം അടിമാലിയില്‍ എത്തിച്ചു കഴിഞ്ഞു. അടിമാലി വിശ്വദീപ്തി സ്‌കൂളിലാണ് സൈന്യം ക്യമ്പ് ചെയ്യുന്നത്. മാങ്കുളം മേഖലയിലും ഇന്നലെ 25 ഓളം പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വരും ദിവസങ്ങളിലും സൈന്യം അടിമാലി മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും.
https://www.facebook.com/Malayalivartha

























