മന്ത്രിസഭയില്‍ നിന്നൊഴിവാക്കണമെന്ന് ടി.പി. രാമകൃഷ്ണന്‍; ആരോഗ്യ കാരണങ്ങളാണ് തീരുമാനത്തിന് പിന്നില്‍; മന്ത്രിസഭയില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച മന്ത്രിയെ വിട്ടുകളയാന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും താത്പര്യമില്ല; തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ ചികിത്സാ യാത്ര കഴിഞ്ഞ്

എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, തന്നെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്.
ടി പി .രാമകൃഷ്ണന്‍ പിണറായി മന്ത്രിസഭയില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച മന്ത്രിയാണ്. എക്‌സൈസ് മന്ത്രിയായിരുന്നിട്ടും അഴിമതിയില്‍ അദ്ദേഹത്തിന് താത്പര്യമേയില്ല. ഋഷിരാജ് സിംഗിനെയാണ് അദ്ദേഹം ചുമതലകളെല്ലാം ഏല്‍പ്പിച്ചിരിക്കുന്നത്. അഴിമതിയില്‍ യാതൊരു താത്പര്യവുമില്ലാത്ത വ്യക്തിയാണ് സിംഗ്. തൊഴില്‍ വകുപ്പിലാണ് റ്റി.പി.ഏറെ ശ്രദ്ധിക്കുന്നത്. തൊഴില്‍ വകുപ്പില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനിടെയാണ് ഗുരുതരമായ ഹൃദ്‌രോഗം അദ്ദേഹത്തെ ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് അദ്ദേഹം നടത്തിയത്.
ആദ്യമായിട്ടായിരിക്കും ഒരു മന്ത്രി മന്ത്രിസ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കാകട്ടെ റ്റി പിയെ വലിയ വിശ്വാസമാണ്. എങ്ങനെയെങ്കിലും മന്ത്രിസഭയില്‍ തുടരണമെന്ന് അദ്ദേഹം റ്റി പിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമ്മര്‍ദ്ദം അനുഭവിക്കാന്‍ വയ്യ എന്നതാണ് അദ്ദേഹം ചണ്ടിക്കാണിക്കുന്ന വസ്തുത.
റ്റി പി ഒഴിയുകയാണെങ്കില്‍ ലേബര്‍, വിദ്യാഭ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ ഏല്‍പ്പിച്ചേക്കും. അദ്ദേഹത്തില്‍ നിന്ന് ഉന്നത വിദ്യാദ്യാഭ്യാസം എടുത്തു മാറ്റിയിരിക്കുകയാണ്. എക്‌സൈസും അദ്ദേഹത്തിന് നല്‍കിയേക്കും. കാരണം അഴിമതിരഹിതനായ ഒരാളെയായിരിക്കും എക്‌സൈസ് ഏല്‍പ്പിക്കുന്നത്.
അതേ സമയം മന്ത്രി എ കെ ബാലന് പ്രധാനപ്പെട്ട ഒരു വകുപ്പും നല്‍കിയില്ല. നിയമവും സാംസ്‌കാരികവും പട്ടികജാതി,വര്‍ഗ ക്ഷേമവുമാണ് അദ്ദേഹത്തിനുള്ള വകുപ്പുകള്‍. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത മന്ത്രിയായിരുന്നു ബാലന്‍. അക്കാലത്ത് മികച്ച മന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു ബാലന്‍. ഇത്തവണ പക്ഷേ ബാലന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ജലീലിന് സി പി എം കൊടുത്ത പണി ഏറ്റു. വിദ്യാഭ്യാസത്തിന്റെ ഒരു പകുതി കൊണ്ട് അദ്ദേഹം നേട്ടമൊന്നും കൈവരിക്കാന്‍ പോകുന്നില്ല.
https://www.facebook.com/Malayalivartha

























