പെരുമ്പാവൂരിലെ ഇരിങ്ങോളില്‍ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കഴിച്ച് വീട്ടമ്മ മരിച്ചു; ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ അപകടനില തരണം ചെയ്തു

പെരുമ്പാവൂരിൽ കൂണ്‍ കഴിച്ച് വീട്ടമ്മ മരിച്ചു. തോമ്ബ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്. പെരുമ്പാവൂരിലെ ഇരിങ്ങോളില്‍ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കഴിച്ചാണ് ജിഷാര മരിച്ചത്. ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂണ്‍ കഴിച്ച് ചികിത്സയിലായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ അപകടനില തരണം ചെയ്തു. ഭര്‍ത്താവ് അബുജാക്ഷന്‍ കുട്ടികളായ അഥര്‍വ് (12), അപൂര്‍വ (4) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























