ശക്തമായ മഴ അഞ്ചു ദിവസം കൂടി തുടരുമെന്ന കാലാവസ്ഥ പ്രവചനം വന്നതോടെ ഞെട്ടി ജനങ്ങള്‍

കേരളം വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എല്ലാം കൊണ്ടും രൂക്ഷമായി മാറിയ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് കണക്കാക്കപ്പെട്ടിരിക്കുന്നത് 3000 കോടിയുടെ നഷ്ടം. ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിക്ഷോഭത്തില്‍ ആയിരം കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ 263 കിലോമീറ്റര്‍ ഉള്‍പ്പെടെ 500 കിലോ മീറ്ററാണ് റോഡ് തകര്‍ന്നത്. 15 പാലങ്ങളും അപകടാവസ്ഥയിലായി. കനത്ത മഴ 15 വരെയെങ്കിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.
സംസ്ഥാനത്ത് 71 വീടുകള്‍ക്കാണ് മഴയില്‍ കേടുപാടുകള്‍ പറ്റിയത്. 29 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 12,240 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അനേകര്‍ ക്യാമ്പിലെത്താതെ ബന്ധുവീടുകളിലേക്ക് മാറുകയും ചെയ്തു. 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,501 പേരാണ് കഴിയുന്നത്. ആലപ്പുഴയില്‍ പൂര്‍ണ്ണമായ തോതില്‍ വെള്ളമിറങ്ങാത്ത സാഹചര്യത്തില്‍ അനേകര്‍ ക്യാമ്പ് വിട്ടു പോകാത്ത അവസ്ഥയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സൈന്യത്തില്‍ നിന്നും 350 പേരെ സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണ സേനയുടെ 14 സംഘങ്ങളും രംഗത്തുണ്ട്. കരസേനയുടെ എട്ടു സംഘമാണ് വിവിധ ജില്ലകളിലുള്ളത്.
അഞ്ചു ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകള്‍. അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദപാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമായിരിക്കുന്നത്. മഴക്കാലത്ത് രൂപം കൊള്ളാറുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ ഭാഗമായി ഏഴു മുതല്‍ പത്തു ദിവസം വരെ ശക്തമായ മഴ നിലനില്‍ക്കുകയും പിന്നീട് ശക്തികുറയുന്നതുമാണ് പതിവ്. ശക്തി കൂടുകയും കുറയുകയും ചെയ്യുന്നത് അനുസരിച്ചാണ് മഴ കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണയും ന്യൂനമര്‍ദ്ദം തന്നെയാണ് ശക്തമായ മഴയ്ക്ക് കാരണമെങ്കിലും അത് ഇത്രശക്തി പ്രാപിക്കുന്നത് ഇതാദ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
https://www.facebook.com/Malayalivartha

























