കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ജോലികൾ ചെയ്യുന്നതിനിടയിൽ നിയന്ത്രണം തെറ്റി താഴേക്ക് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

വെഞ്ഞാറമൂട് ചെമ്പൂർ പരേമശ്വരം പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സൺഷേഡിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടയിൽ നിയന്ത്രണം തെറ്റി താഴേക്ക് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാണിക്കമംഗലം പുതുവൽ പുത്തൻവീട്ടിൽ വിജയനാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിജയനെ സമീപത്തെ സ്വകാര്യ ആശുപത്രിയൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സതി. മക്കൾ; ആര്യ, അനന്തു.
https://www.facebook.com/Malayalivartha
























