സീരിയൽ നടിയും കുടുംബവും കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത് പാലക്കാടൻ സ്വാമിയുടെ നിർദ്ദേശ പ്രകാരം... വീട്ടിലെ ഐശ്വര്യസിദ്ധിക്കായി സ്വാമി പല പൂജകളും ചെയ്തു.. സീരിയലുകളിൽ മാത്രം ഒതുങ്ങിയിരുന്ന നടിക്ക് വെള്ളിത്തിരയിലേക്ക് കടക്കാനും സ്വാമി പൂജാവിധികൾ നിർദേശിച്ചു... ഒടുവിൽ സ്വാമിയുടെ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ...

കഴിഞ്ഞ മാസം മൂന്നിനാണ് സീരിയല്‍ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്. സീരിയല്‍ നടിയും അമ്മയും സഹോദരിയും ഇപ്പോൾ വിയ്യൂര്‍ ജയിലിലാണ്. നടിയുടെ കുടുംബം ഉൾപ്പെടെ 12 പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. സീരിയൽ നടിയും കുടുംബവും കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത് ഒരു പാലക്കാടൻ സ്വാമിയുടെ നിർദ്ദേശ പ്രകാരമെന്ന് സൂചന.
സ്വാമിയെ പൊക്കാൻ പോലീസ് വല വിരിച്ചിട്ടുണ്ടെങ്കിലും ഒളിസങ്കേതം കണ്ടുപിടിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം. വീട്ടിലെ ഐശ്വര്യസിദ്ധിക്കായി പൂജാവിധികളുമായാണ് സ്വാമി സീരിയൽ നടിയുടെ വീട്ടിലെത്തുന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിന് ഒടുവിൽ ഒരുകോടിയുടെ നഷ്ടംവന്ന് തകർന്നപ്പോഴാണ് ആത്മീയതയുടെ വഴി തേടിയത്. അങ്ങനെയാണ് സ്വാമിയുമായി പരിചയപ്പെടുന്നതും. സ്വാമി പല പൂജകളും ചെയ്തു.
സീരിയലുകളിൽ മാത്രം ഒതുങ്ങിയിരുന്ന നടിക്ക് വെള്ളിത്തിരയിലേക്ക് കടക്കാനും സ്വാമി പൂജാവിധികൾ നിർദേശിച്ചു. ഒടുവിൽ സ്വാമിയുടെ കാര്യസിദ്ധി പൂജ ഒരു ചോദ്യത്തിലേക്കും അതിന്റെ ഉത്തരത്തിലേക്കും എത്തിനിന്നു. സിനിമയിൽ വരുന്നത് എന്തിനാണ്? പണത്തിനും പ്രശസ്തിക്കുംവേണ്ടി. പണത്തിനാണെങ്കിൽ അതിനൊരു വഴിയും നിർദേശിച്ചു.
സാമ്പത്തികമായി തകർന്നിരുന്ന കുടുംബത്തിന് അതൊരു പിടിവള്ളിയായി. കള്ളനോട്ടടി. നടിക്കും കുടുംബത്തിനും സ്വാമി കള്ളനോട്ട് സംഘത്തെ പരിചയപ്പെടുത്തി കൊടുത്തു. കള്ളനോട്ട് അച്ചടിക്ക് സാങ്കേതിക മികവുള്ളവരെ എത്തിച്ച് നൽകിയതിന് പിന്നിലും മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ചതിന് പിന്നിലും സ്വാമിയായിരുന്നു.
നടിയുടെ ആഡംബര വസതിയുടെ രണ്ടാംനിലയിലായിരുന്നു അച്ചടിയുടെ സെറ്റപ്പ്. പക്ഷേ, സ്വാമിയുടെ പൂജാവിധികളൊന്നും ഏശിയില്ല. കള്ളനോട്ട് വിതരണ വഴിയിൽ അന്വേഷണം മുന്നേറിയപ്പോൾ നടിയും കുടുംബവും കുടുങ്ങി. കൊല്ലത്തെ ഇവരുടെ വീട്ടിൽ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























