മഴയെടുത്തത് 38 ജീവനുകള്‍, 20000 വീടുകള്‍ തകര്‍ന്നു, നാല് പേരെ കാണാതായി, 215 ഇടത്ത് ഉരുള്‍ പൊട്ടി, 10000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഇതുവരെ 38 പേര്‍ മരിച്ചു. നാല് പേരെ കാണാതായി. 20000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 10000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരിതം. 215 ഇടത്ത് ഉരുള്‍ പൊട്ടി. വ്യാപക കൃഷിനാശം സംഭവിച്ചു. സംസ്ഥാനത്തെ 27 ഡാമുകള്‍ തുറന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശംബളം നല്‍കണം. കേന്ദ്രം നല്‍കിയ 100 കോടി രൂപ വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എല്ലാവരോടും സര്‍ക്കാര്‍ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടല്‍ നടത്തി. കേരളാ ഗവര്‍ണര്‍ നല്‍കിയ പിന്തുണയും വലുതാണ്. 8316കോടി രൂപയുടെ നഷ്ടമുണ്ടായി.അയല്‍ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു.
വളര്‍ത്തു മൃഗങ്ങളെ നഷ്ടമായി. 30000ത്തോളം പേര്‍ ഇപ്പോഴും ക്യാംപില്‍ തന്നെ. ജീവനോപാധികള്‍ പലര്‍ക്കും നഷ്ടമായി. വെള്ളവും ചെളിയും പല വീടുകളിലും കെട്ടിക്കിടക്കുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു. സൈനിക അര്‍ദ്ധ സൈനിക വിഭവങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സഹകരിച്ചു. നാടൊന്നാകെ സഹകരിക്കുകയാണ്.
444 വില്ലേജുകള്‍ പ്രളയബാധിതമായി പ്രഖ്യാപിച്ചു. രണ്ടു ദിവസം വെള്ളം കെട്ടി നിന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് പതിനായിരം രൂപ വീതം നല്‍കും. പൂര്‍ണമായി തകര്‍ന്ന വീടിനു നാലു ലക്ഷം വീതം നാള്‍ക്ക്. സ്ഥലം കൂടി നഷ്ടമായവര്‍ക്കു പരമാവധി ആറു ലക്ഷം രൂപ വരെ നല്‍കും. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം നല്‍കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. യു എ ഇ എക്‌സ്‌ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നിവ വഴി സംഭാവന നല്‍കുന്നവര്‍ക്ക് സേവന ചാര്‍ജ് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രേഖകള്‍ നഷ്ടമായവര്‍ക്കു കാലതാമസം ഒഴിവാക്കും. ഫീസ് വാങ്ങില്ല. അദാലത്തുകള്‍ സംഘടിപ്പിക്കണം. ഫീസില്ലാതെ രേഖ വാങ്ങാന്‍ സെപ്റ്റംബര്‍ 30 വരെ സമയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























