പിറന്നാള്‍ ദിനത്തില്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന 2,574 രൂപ ഷെല്‍ഡന്‍ എന്ന കുരുന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

ഈമാസം 27ന് ഷെല്‍ഡന്റെ ഏഴാം പിറന്നാളാണ്. ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങാന്‍ കുറേ നാളായി കുടുക്കയില്‍ കാശ് സൂക്ഷിച്ചുവരുകയാണ്. എന്നാല്‍ പിതാവ് സുധീഷ് ദുരിതബാധിത പ്രദേശത്തിന്റെ ചിത്രങ്ങളും വിഡിയോകളും മോന് കാട്ടിക്കൊടുത്തു. ഈ പ്രദേശത്തെ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും കുടുക്കയിലെ തുക നല്‍കാമോ എന്ന് ചോദിച്ചു. ഉടന്‍ തന്നെ ഷെല്‍ഡന്‍ റൂമില്‍ പോയി കുടുക്കയുമായി വന്നു, അച്ഛന്റെ കൈയ്യില്‍ കൊടുത്തു. അവര്‍ കുടുക്ക പൊട്ടിച്ചു. എല്ലാം കൂടി 2574 രൂപ...
തന്നാല്‍ കഴിയുന്ന ഒരു ചെറിയ സംഖ്യ ഈ കുഞ്ഞു മിടുക്കനും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിതിയിലേക്ക് നല്‍കി ഷെല്‍ഡന്‍ എന്ന ഈ കൊച്ചു മിടുക്കന്‍ മാതൃകയായി. അങ്ങനെ ഷെല്‍ഡന്റെ ജന്മദിന സമ്മാനമായി ഈ തുക ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക്.....

https://www.facebook.com/Malayalivartha
























