ലോകമെങ്ങുമുളള മലയാളികളുടെ ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ പ്രളയ കെടുതികളില്‍ നിന്ന് കേരളം കരകയറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നും കേരളം കരകയറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായത പങ്കുണ്ട്. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളം കരകയറും.
ഒരു മാസത്തെ ശമ്പളം ഒന്നിച്ച് കൊടുക്കാന്‍ വിഷമമായിരിക്കും, ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വെച്ച് പത്തുമാസം കൊടുത്താലോ, രാജ്യത്തും ലോകത്തെങ്ങുമുളള എല്ലാ മലയാളികളും ഇതിന് തയ്യാറായാല്‍, എന്റെ നാട് പുതുക്കി പണിയണം എന്ന രീതിയില്‍ സഹകരിക്കാന്‍ തയ്യാറായാല്‍ നമുക്ക് പണത്തിനൊരു ക്ഷാമവും വരില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ ശക്തി എന്ന് പറയുന്നത് സംസ്ഥാനത്തിന്റെ ഖജനാവിന്റെ ശക്തിയല്ല, നാടിന്റെ ഒരു കരുത്തുണ്ട്, അതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
തുക പല ഗഡുക്കളായി നല്‍കിയാല്‍ മതി. ദുരിത ബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ആശയ കുഴപ്പങ്ങള്‍ മാറും. കേന്ദ്ര സഹായം നല്ല രീതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























