കൊറിയോഗ്രാഫറും നടനും സംവിധായകനുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി
ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ലോറന്‍സ് ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു. നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് കൈമാറിയത്. ലോറന്‍സിനൊപ്പം അദ്ദേഹത്തിന്റെ അമ്മയുമുണ്ടായിരുന്നു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha