അതിജീവനത്തിനായുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ രാജ്യം കൂടെയുണ്ട്... പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
നാനാതുറകളില്‍പ്പെട്ടവര്‍ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അതിജീവനത്തിനായുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ രാജ്യം കൂടെയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
സൈനികരാണ് പ്രളയക്കെടുതിയിലെ യഥാര്‍ത്ഥ നായകന്മാരെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ നേവി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയവരുടെ പങ്ക് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാത്തി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha