പ്രളയക്കെടുതിയില്‍ സ്വന്തം ജീവന് പോലും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാവിഭാഗങ്ങളുടെ സേവനം കേരളം ഒരിക്കലും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്വീകരണചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേനാവിഭാഗങ്ങളുടെ മനശക്തി പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു. അര്‍പ്പണബോധത്തോടെ കേരളത്തോടൊപ്പവും സര്‍ക്കാരിനൊപ്പവും നിങ്ങള്‍ സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സ്വന്തം ജീവന് പോലും അവഗണിച്ചാണ് അനേകരെ നിങ്ങള്‍ രക്ഷിച്ചത്.
സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം സൂചിപ്പിക്കുന്ന പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. അപൂര്‍വമായ ആദരമാണ് സേനാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങള്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമസേന എയര്‍ ഓഫീസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha