ക്യാമ്പിലുള്ളവരെ സാക്ഷിയാക്കി വധുവരന്മാര് ഗൃഹപ്രവേശനം നടത്തി
ദുരിതാശ്വാസ ക്യാമ്പുകള്‍ നല്‍കുന്നത് പലവിധ ജീവിത കഥകളാണ്. പുതു ജീവിതത്തിലേക്ക് കടക്കുന്ന വധുവരന്മാര് ഗ്രഹപ്രവേശനം നടത്തിയതാകട്ടെ ദുരിതാശ്വാസ ക്യാമ്പിലും. വരന്റെ വീട്ടില്‍ വെള്ളം കയറിയതോടെയാണ് ഗൃഹപ്രവേശനം ദുരിതാശ്വാസ ക്യാമ്പില്‍ നടത്തിയത്. ചമ്പക്കുളം നടുഭാഗം കോത്ത് പരേതനായ എ കെ ഗോപാലന്റെയും ശ്യാമളയുടേയും മകനായ ഗോപകുമാറാണ് കോട്ടയം പാമ്പാടി കിഴക്കേപറത്താനത്തില്‍ ബാബു ആശ ദമ്പതികളുടെ മകള്‍ ആതിരയെ വിവാഹം കഴിച്ച് ക്യാമ്പിലേക്ക് കൊണ്ടുവന്നത്.
വരനും കുടുംബവും പത്തു ദിവസമായി ക്യാമ്പിലാണ് താമസം. എന്നാല്‍ നിശ്ചയിച്ച വിവാഹം മുടക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് തിരികെ എത്തിയ വധുവരന്മാരെ ക്യാമ്പിലുണ്ടായിരുന്നവര്‍ കൈയ്യടിച്ച് സ്വീകരിച്ചു. കവാടത്തില്‍ നിന്നു സൈക്കിള്‍ റിക്ഷയിലാണ് ഇരുവരേയും ക്യാമ്പിലേക്ക് സുഹൃത്തുക്കള്‍ ആനയിച്ചത്. ആലപ്പുഴ പഴവീടാണ് വധുവായി ആതിരയുടെ അമ്മയുടെ വീട്. പഴവീട് ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha