സര്‍ക്കാരിനെ വിമര്‍ശിച്ച ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നീട്ടി ; ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്ഷന് ലഭിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം.
ഓഖി രക്ഷ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചുവെന്ന് പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടി ക്രമണങ്ങൾ പാലിക്കാതെ കഴിഞ്ഞ വർഷം ഡിസംബർ പത്തൊൻപത്തിന് ഇറക്കിയ ഉത്തരവ് കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അനുവാദമില്ലാതെ പുസ്തകം എഴുതി എന്ന് ചൂണ്ടി കാട്ടി വീണ്ടും സസ്പെൻഡ് ചെയ്തത്. എട്ടുമാസമായി സാസ്പെൻഷനിൽ കഴിയുകയാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്.
https://www.facebook.com/Malayalivartha