പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം വൈകില്ലെന്ന് ധനമന്ത്രി, ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കാത്തവര്‍ക്കും സഹായം ലഭിക്കും
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം വൈകില്ലെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ധനസഹായം നേരിട്ട് നല്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാലാണ് പ്രളയബാധിതരുടെ കണക്കെടുക്കുന്നത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കാത്തവര്‍ക്കും സഹായം ലഭിക്കും.
എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കും. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കിറ്റുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha