ദുരിതാശ്വാസ ക്യാമ്പില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്ത് മടങ്ങുന്നതിനിടെ അപകടത്തിൽപെട്ട വിദ്യാര്‍ത്ഥി മരിച്ചു
ഇളകൊള്ളൂര്‍ പാറവിളയില്‍ സത്യന്റെ മകന് എസ് ശരണ്‍ (19) ആണ് മരിച്ചത്. ചെന്നീര്‍ക്കര ഗവ. ഐടിഐ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. 20 ന് വാര്യാപുരത്ത് വെച്ചാണ് അപകടമുണ്ടായത്. തെക്കേമല വഞ്ചിത്രയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ശരണ്‍ ഓടിച്ചിരുന്ന ബൈക്ക് ചെളിയില്‍ തെന്നി വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന് രക്ഷിക്കാനായില്ല. സുഹൃത്ത് ജിന്സണ് ജോണ്സണ് പരുക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha