ചൂണ്ടയിടാൻ ഇറങ്ങിയപ്പോൾ യുവാക്കൾക്ക് കിട്ടിയത് മലങ്കര ഡാമില്‍ നിന്ന് പുറത്തുചാടിയ 60 കിലോ തൂക്കമുള്ള മീന്‍
മലങ്കര പാലത്തിനു സമീപം മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാക്കൾക്ക് കിട്ടിയത് കൂറ്റൻ മത്സ്യം. അരാപൈമ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഓണാഘോഷമില്ലാത്തതിനാൽ ചൂണ്ടയിടാൻ ഇറങ്ങിയ അജീഷിനും സജിക്കും ജോമോനും കിട്ടിയത്. മലങ്കര പാലത്തിനു സമീപം ആദ്യം ഉടക്കുവലയിട്ടു. പിന്നീട് ചൂണ്ടയെടുത്ത് ചെറുതവളയെ കോര്‍ത്ത് വെള്ളത്തിലിട്ടു. ചൂണ്ടയില്‍ ചെറുമീനുകള്‍ കൊത്തി.
അതിനെ പിടിച്ച് പ്ലാസ്റ്റിക് സഞ്ചിയിലാക്കി. അങ്ങനെ ഇരിക്കുമ്പോഴാണ് ഉടക്കുവലയില്‍ വലിയ ബഹളം. നോക്കിയപ്പോള്‍ കൂറ്റന്‍ മത്സ്യം. പിന്നെ അവര്‍ ഒന്നും ആലോചിച്ചില്ല. മൂവരും ആറ്റിലേക്ക് എടുത്തു ചാടി. മത്സ്യത്തെ വലയില്‍ ഒന്നുകൂടി ചുറ്റി ഭദ്രമാക്കി. പിന്നെ കരയിലേക്ക്. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്.
ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. ഭീമന് മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ സ്ഥലത്തെത്തി. കാണാനെത്തിയവര്‍ക്ക് മൂവരും ചേർന്ന് മീന്‍ വീതിച്ചു നല്കി.
https://www.facebook.com/Malayalivartha