പശയുടെ ഒഴിഞ്ഞ 10 ലീറ്റര്‍ ജാറിൽ ഒളിപ്പിച്ച് കടത്തിയത് ഹാഷിഷ് ഓയിലും ബ്രൗണ്‍ ഷുഗറും... തൃശൂരില്‍ ഇറക്കിയശേഷം മറ്റു സ്ഥലങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിൽ
തൃശൂരില്‍ ഇറക്കിയശേഷം മറ്റു സ്ഥലങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരിവസ്തുക്കള്‍ എക്സൈസിന്റെ പിടിയിലായത്. പശയുടെ ഒഴിഞ്ഞ 10 ലീറ്റര്‍ ജാറിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് 2 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. 800 ഗ്രാം ഹാഷിഷ് ഓയിലും 240 ഗ്രാം ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്.
തമിഴ്നാട്ടില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്സൈസ് കമ്മീഷണര്‍ ആര് ഗോപകുമാറിന്റെ നിര്‍ദേശാനുസരണം സിഐ വേലായുധന് കുന്നത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
https://www.facebook.com/Malayalivartha