ഒരു നൂറ്റാണ്ടിനിടെ കേരളം നേരിട്ട ഏറ്റവും മോശമായ മണ്‍സൂണ്‍ സീസൺ... കേരളം നേരിട്ട പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് കാഴ്ചകളുമായി നാസ
ഒരു നൂറ്റാണ്ടിനിടെ കേരളം നേരിട്ട ഏറ്റവും മോശമായ മണ്‍സൂണ്‍ സീസണാണിതെന്നാണ് നാസയുടെ വിലയിരുത്തല്‍. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങളും വിവരങ്ങളും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ടു.
വേമ്ബനാട്ടു കായലിന് ചുറ്റുമുള്ള ആകാശകാഴ്ചയാണ് നാസ പുറത്തുവിട്ടത്. ഫെബ്രുവരി ആറിന് പകര്‍ത്തിയ ചിത്രത്തില്‍ വേമ്ബനാട് കായലും പച്ചപ്പും കാണാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുന്ന പ്രദേശങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഈ ചിത്രങ്ങള്‍ കാണുമ്ബോഴാണ് കേരളം നേരിട്ട ദുരന്തത്തിന്റെ വലിപ്പം മനസ്സിലാകുക. ഫെബ്രുവരി ആറിനും ഓഗസ്റ്റ് 22-നും പകര്‍ത്തിയ രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെ ദുരന്തത്തിന്റെ വ്യാപ്തിയാണ് നാസ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha