മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവും ഡിജിപി ലോക്നാഥ് ബെഹ്റയും
മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവും ഡിജിപി ലോക്നാഥ് ബെഹ്റയും രംഗത്ത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. ഇന്ന് തന്നെ പണം കൈമാറും. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് അര്‍ഹമായ സഹായം നല്കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നല്കി.
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ഇപ്പോള്‍ കിട്ടിയത് താല്‍ക്കാലിക സഹായം മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു മാസത്തെ തന്റെ ശന്പളം ഒരുമിച്ച് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു. തന്റെ പല സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ സന്തോഷമുണ്ടെന്നും മറ്റു സഹപ്രവര്‍ത്തകര്‍ കൂടി ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.
ഒരു മാസത്തെ ശന്പളം നല്‍കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും വ്യക്തമാക്കി. നവ കേരളത്തിനായി മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തെ ശന്പളം നവ കേരള സൃഷ്ടിക്കായി നല്‍കുമെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷും അറിയിച്ചു. അഞ്ചു മാസം കൊണ്ട് പണം കൈമാറും. മെട്രോ റെയിലിലെ ജീവനക്കാരോടും ചലഞ്ച് ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha