ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നല്‍കേണ്ടി വരും; കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍...
അരിയ്ക്ക് പിന്നാലെ മണ്ണെണ്ണയ്ക്കും കേന്ദ്രത്തിന്റെ അവഗണന. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നല്‍കേണ്ടി വരും. സബ്സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്കിയാല് മണ്ണെണ്ണ ലഭിക്കുമായിരുന്നു.
https://www.facebook.com/Malayalivartha