ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല; കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്... ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതാണ് ദുരന്തമുണ്ടായതെന്ന വിലയിരുത്തലിൽ യു.ഡി.എഫ്
തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകള്‍ കൈയ്യടക്കാന്‍ സി.പിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്, ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതാണ് ദുരന്തമുണ്ടായതെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളതെന്നും ഡാമുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമ്ബുകളിലെത്തുന്ന സാധനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പോലീസ് ഇതിന് കൂട്ട് നില്‍ക്കുകയാണ്. സംഘടിത ആക്രമണമാണ് സിപിഎം പൊലീസ് സഹയാത്തോടെ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha