ആ മനുഷ്യന് നാണംകെട്ടവനാണ് ; അർണബ് ഗോസ്വാമിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ‘ആ മനുഷ്യന് നാണംകെട്ടവനാണ്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നാണംകെട്ട മാധ്യമപ്രവർത്തകന്.’ എന്ന് രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. അർണബിന്റെ പേര് പറയാതെയാണ് രഞ്ജിത്തിന്റെ രൂക്ഷ വിമർശനം. അതേസമയം അർണബിനെ നടൻ അജു വർഗീസും രംഗത്ത് വന്നിരുന്നു. 'മോനേ ഗോസ്വാമി നീ തീർന്നു’ എന്നായിരുന്നു അജുവിന്റെ പ്രതികരണം.
കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചർച്ചയിലാണ് അർണബിന്റെ വാക്കുകള്‍ ഒരുവിഭാഗം മലയാളികളെ ചൊടിപ്പിച്ചത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.
ചാനൽ ചർച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് അർണബിനെതിരെ രൂക്ഷ വിമർശനം നടക്കുന്നത്. ചാനലിന്റെയും അർണബിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധവും പരിഹാസവുമായി കളം നിറയുകയാണ് മലയാളികൾ.
https://www.facebook.com/Malayalivartha