നീതിക്കുവേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രികളെ കയ്യൊഴിഞ്ഞ് ബിഷപ് കൗണ്‍സില്‍; കന്യാസ്ത്രികളുടെ സമരം അതിരുകടന്നതെന്ന് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍; കന്യാസ്തികളെ ഒറ്റപ്പെടുത്തി ക്രിസ്തീയ സഭ; മാധ്യമങ്ങള്‍ക്കും വിമര്‍ശനം

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനാരോപണത്തിന്റെ മറവില്‍ അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സ്ഥാപിത താല്‍പര്യക്കാരും ചില മാധ്യമങ്ങളും നടത്തുന്ന സമരം അതിരുകടന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെ.സി.ബി.സി). സമ്മര്‍ദത്തിന് വഴങ്ങാതെ അന്വേഷണം നീതിപൂര്‍വമായി പൂര്‍ത്തിയാക്കണമെന്നും കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പറയുന്നു.
നിഷ്പക്ഷ അന്വേഷണത്തില്‍ കുറ്റവാളിയെന്ന് കാണുന്നവരെ നിയമപ്രകാരം ശിക്ഷിക്കുന്നതിന് സഭ തടസ്സം നില്‍ക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ബിഷപ് സൂസപാക്യം വ്യക്തമാക്കിയതാണ്. ആരോപണം ഗുരുതരമാണ്. തെളിയിക്കപ്പെട്ടാല്‍ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്. മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മികമാണ്. അന്വേഷണോദ്യോസ്ഥരെ സമ്മര്‍ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും സഭയെ കല്ലെറിയാനുമുള്ള ഈ നീക്കം അപലപനീയമാണെന്നും കൗണ്‍സില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























