ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ വെന്ത് മരിച്ചു

ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 400 ചതുരശ്ര യാർഡ് സ്ഥലത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്.
രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരണപ്പെട്ടു എന്ന സ്ഥിതീകരണം വന്നു കഴിഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. ഈ പ്രദേശത്ത് ഒന്നിലധികം കുടിലുകൾ ഉണ്ടായിരുന്നു.
ഇടുങ്ങിയ പാതകളായതിനാൽ തീപിടുത്തത്തിന് പിന്നാലെ പ്രദേശത്തേക്ക് അഗ്നിശമന സേനാംഗങ്ങൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha

























