ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടത്തും

ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടത്തും. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി.) തീരുമാനമായി.
മൂല്യനിർണയം ഉടൻ പൂർത്തീകരിച്ച്, മിനിമം മാർക്ക് നേടാത്തവർക്ക് അതത് സ്‌കൂളിൽ 20 മുതൽ 27 വരെ ഒരാഴ്ച അധ്യാപകർ പഠനപിന്തുണ നൽകേണ്ടതാണ്. രണ്ടാംപരീക്ഷ പൂർത്തിയാക്കിയശേഷം മേയ് രണ്ടിന് സ്‌കൂൾ വാർഷികപരീക്ഷാഫലം പ്രഖ്യാപിക്കുകയും വേണം.
ആദ്യഘട്ടമായി കഴിഞ്ഞ അധ്യയനവർഷം എട്ടാംക്ലാസിൽ ഏർപ്പെടുത്തി. ഈ അധ്യയനവർഷം ഒൻപതാം ക്ലാസിലും നിർബന്ധമാക്കി. ഇതിനുപുറമേയാണ് അഞ്ചുമുതലുള്ള ക്ലാസുകളിൽ മിനിമം മാർക്കില്ലാത്തവർക്ക് പുനഃപരീക്ഷ നടത്താനുള്ള നിർദേശമുള്ളത്.
"
https://www.facebook.com/Malayalivartha


























