ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പാവം കുഞ്ഞുങ്ങൾ വല്ലവന്റെയും തുപ്പും ആട്ടും സഹിച്ച് നിശബ്ദരായി നില്ക്കും. ഇന്റേണൽ മാർക്ക് കുറയുമോ എന്ന പേടിയിൽ പലതും ഉള്ളിൽ ഒതുക്കും. സഹികെട്ട് ചിലർ നിധിൻ പോയത് പോലൊരു കടും കൈ ചെയ്യും. അല്ലാതെ എന്ത്. ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല. ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും, ചർച്ച ചെയ്യപ്പെടും. ശേഷം എല്ലാം പഴയത് പോലെയാകും. അടുത്തൊരു നിധിൻ രാജ് ഉണ്ടാവും വരേയ്ക്കും നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും. അല്ലാതെന്താണ് മാറ്റം വരാൻ പോകുന്നത്? സിദ്ധാർഥൻ എന്ന വെറ്റിനറി സ്റ്റുഡന്റ്, ആ കുഞ്ഞ് നേരിട്ട ക്രൂരത, അതിനെ ഇല്ലാതെയാക്കാൻ ഒത്തുകളിച്ച അക്കാദമിക് ഉന്നതർ, അതിനെയൊക്കെ ഇപ്പൊ ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇല്ല!! അത്രേ ഉള്ളൂ ഇവിടെ നിധിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്.
ഇനി കുറച്ച് ദിവസം മാപ്രകൾ, അവരിൽ പ്രമുഖർ മുതൽ ലൊട്ട് ലൊടുക്ക് ഓൺലൈൻ മഞ്ഞകൾ വരെ നിരന്ന് നിന്ന് ആ കുഞ്ഞിന്റെ ശരീരം വച്ച് അതിനെ കീറി മുറിക്കും. അത് ആ മോനോട് ഉള്ള സ്നേഹം കൊണ്ടല്ല, മറിച്ച് അത് വച്ചുള്ള അന്നം തേടൽ ആയത് കൊണ്ട്. രാഷ്ട്രീയ മേലാളന്മാർ വീട്ടിൽ ചെന്ന് കരയും, അവരെ ആശ്വസിപ്പിക്കും. എന്നിട്ട് പുറത്ത് ഇറങ്ങി അവനവന് ചാർത്തി കിട്ടിയ സവർണ്ണക്കുപ്പായത്തിന്റെ മേനി പറച്ചിലിൽ പുളയും. അല്ലെങ്കിൽ ജാതി ഇരവാദം വച്ച് രണ്ട് വോട്ട് തരപ്പെടുത്താൻ നോക്കും. അതിന് അപ്പുറം എന്ത്?
നഷ്ടം ആ കുടുംബത്തിന് മാത്രം. എന്തോരം ഉറക്കം ഇളച്ച് ആവണം ആ കുഞ്ഞ് വെള്ളക്കുപ്പായം സ്വപ്നം കണ്ടിട്ട്, അതിനെ നേടി എടുത്തത്. എന്തോരം കഷ്ടപ്പാട് ആവും ആ അച്ഛനമ്മമാർ അവന്റെ സ്വപ്നങ്ങൾക്ക് കാവൽ നിന്നത്. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തീർന്നു. അല്ല, തീർത്തു കളഞ്ഞു അദ്ധ്യാപക വേഷം കെട്ടിയ നീച ജന്മങ്ങൾ. രണ്ട് ദിവസങ്ങൾ കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും. റാം എന്ന രാക്ഷസന്റെ ഉള്ളിൽ ഉറഞ്ഞു കൂടിയ അധമബോധം ആരും കാണാൻ മിനക്കേടില്ല. അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല. പേരിന് ഒരു സസ്‌പെൻഷൻ ഉണ്ടാവും. അത് അവനെ പോലുള്ളവന് കിട്ടുന്ന അടിച്ച് പൊളിക്കാൻ ഉള്ള ഒരു അവധി ആഘോഷം മാത്രം. അല്ലാതെന്ത്.?
അവനും അവളും ഒക്കെ വീണ്ടും അതേ വേഷം എടുത്ത് അണിഞ്ഞു കുട്ടികളെ പഠിപ്പിക്കാൻ വെളുത്ത മേനിയും കറുത്ത മനസ്സുമായി വീണ്ടും കോളേജുകളിൽ ഉണ്ടാവും. ഇനിയും പുഴുത്ത പട്ടി എന്നും ഫാറ്റി, ബ്ലാക്കി എന്നുമൊക്കെ കുഞ്ഞുങ്ങളെ വിളിച്ച് ആത്മരതി അടയും. കുഞ്ഞുങ്ങളെ പഠിപ്പിക്കലിനേക്കാൾ അധിക്ഷേപിക്കുന്നതിൽ ആനന്ദം കണ്ടെത്തി ഉള്ളിലുള്ള സാഡിസ്റ്റ് പേപ്പട്ടിയെ തൃപ്തിപ്പെടുത്തും. നമ്മുടെയൊക്കെ
പാവം കുഞ്ഞുങ്ങൾ വല്ലവന്റെയും തുപ്പും ആട്ടും സഹിച്ച് നിശബ്ദരായി നില്ക്കും. ഇന്റേണൽ മാർക്ക് കുറയുമോ എന്ന പേടിയിൽ പലതും ഉള്ളിൽ ഒതുക്കും. സഹികെട്ട് ചിലർ നിധിൻ പോയത് പോലൊരു കടും കൈ ചെയ്യും. അല്ലാതെ എന്ത്
https://www.facebook.com/Malayalivartha

























