Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!

13 APRIL 2026 06:47 PM IST
മലയാളി വാര്‍ത്ത

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ. പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിടുന്നു. കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി ചലച്ചിത്ര രംഗത്ത് വലിയ വാർത്താപ്രാധാന്യം നേടിയ കാട്ടാളൻ എന്ന ചിത്രത്തിൻ്റെ പോസ്റ്ററാണിത്.

ക്യൂബ്സ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റർ. ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന ഈ പോസ്റ്റർ നവമാധ്യമങ്ങളിലും ചലച്ചിത്ര വൃത്തങ്ങളിലും ഏറെ വൈറലായായിരിക്കുന്നു. പശ്ചാത്തലത്തിൽ ആനക്കൊമ്പുണ്ട്. ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകൾ, മറ്റുമാരകായുധങ്ങൾ. ഒരു വേട്ടയുടെ ഉശിരൻ പ്രകടനങ്ങളാണ് ഈ പോസ്‌റ്ററിലൂടെ കാണാൻ കഴിയുക.

ആന്റണി വർഗീസ് (പെപ്പെ ) ജഗദീഷ് കബീർദുഹാൻ സിംഗ് തുടങ്ങിയ താരങ്ങളെ ഇക്കൂട്ടത്തിൽ കാണാൻ കഴയുന്നു. സംഗീത ലോകത്ത് പുത്തൻ ഹരമായി മാറിയിരിക്കുന്ന ഹനാൻ ഷായും കൈച്ചിൽ നിറതോക്കുമായ് നിൽക്കുന്നു. ഒരു സമ്പൂർണ്ണ ആക്‌ഷൻ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റർ. ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന ഈ പോസ്റ്റുറുകൾ ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവത്തെ കാട്ടിത്തരുന്നതാണ്. സമ്പൂർണ്ണ ആക്‌ഷൻ വയലൻസ് ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടുളളതാണ് ഈ പോസ്റ്റർ.

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രമായിരുന്നു മാർക്കോ. മാർക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ്. ഒരു ചിത്രത്തിൻ്റെ വിജയത്തിൻ്റെ കാര്യത്തിൽ ക്വാളിറ്റി വലിയൊരു ഘടകമാണ്. അതു നിലനിർത്താൻ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരു നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്.

ഈ ചിത്രം പരിശോധിച്ചാലും അതു വ്യക്തമാകും. നൂറ്റിനാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം, സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ, ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തി നേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ് ഒരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു.

കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി കരുത്തിൻ്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ നായകനായി എത്തുന്ന ആന്റണി വർഗീസ് ( പെപ്പെ ) യുവതലമുറയിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാൻ സാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ. കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തി വാരി, ലോക ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ - വിനായക് ശശികുമാർ, സുഹൈൽ കോയ, സംഭാഷണം - ഉണ്ണി. ആർ, ഛായാഗ്രഹണം - രണ ദേവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്,
കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

മെയ് മാസത്തിൽ തായ്ലാന്റ്, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ക്യൂബ്സ് എന്റെർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു എന്ന് വാഴൂർ ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (58 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends