Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം

14 APRIL 2026 07:04 PM IST
മലയാളി വാര്‍ത്ത

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ വഴി സിവിൽ ജഡ്ജ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമ ബിരുദവും അഭിഭാഷകനായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. സിവിൽ ജഡ്ജ് ( ജൂനിയർ ഡിവിഷൻ) ആകെ 27 ഒഴിവുകൾ ഉണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, വൈവ എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ മെയ് 4 നകം ഫീസോടുകുടി ഓൺലൈനായി നൽകാം.
ഭിന്നശേഷി വിഭാഗം 15, ജനറൽ 9, പട്ടിക വർഗ്ഗം 2, പട്ടികജാതി 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ ഘടന. പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കായുള്ള ഒഴിവുകളിൽ അതത് അപേക്ഷകരുടെ അഭാവത്തിൽ പട്ടികജാതി/ പട്ടിക വർഗ്ഗം അപേക്ഷകരെ അന്യോന്യം പരിഗണിക്കും. ജനറൽ വിഭാഗത്തിൽ ഫീഡർ കാറ്റഗറിയിൽ നിനുള്ള ഉദ്യോഗസ്ഥൻമാർക്ക് ട്രാൻസ്ഫർ വഴിയുള്ള റിക്രൂട്ട്മെന്റിനും അവസരമുണ്ട്.

റിക്രൂട്മെന്റ് നമ്പർ, നിയമന രീതി, ഒഴിവുകളുടെ എണ്ണം:

∙1/ 2026: സ്പെഷ്യൽ റിക്രൂട്മെന്റ്; നേരിട്ടുള്ള നിയമനം; 15 ഒഴിവ്.

∙2/ 2026-4/2026: എൻസിഎ ഒഴിവ്; നേരിട്ടുള്ള നിയമനം; എസ്ടി/ എസ്‌സി: 3 ഒഴിവ്. എൻസിഎ ഒഴിവിൽ അപേക്ഷിക്കുന്നവർക്ക് റഗുലർ ഒഴിവിലേക്കും അപേക്ഷിക്കാം.

 

 


∙5/ 2026: റഗുലർ ഒഴിവ്; നേരിട്ടുള്ള നിയമനം/തസ്‌തികമാറ്റം വഴി; 9 ഒഴിവ്.


ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നിയമ ബിരുദവും അഭിഭാഷകരായി എൻറോൾ ചെയത് മൂന്നു വർഷത്തിൽ കുറയാത്ത പ്രാക്ടിസും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായം 01- 01-2026 തീയതി കണക്കാക്കി പരമാവധി 35 വയസ്സ്. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗം അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സ് ഇളവ് ഉണ്ട്. വിമുക്തഭടന്മാർക്ക് ഉയർന്ന പ്രായം 50 വയസ്സിൽ കവിയാത്ത വിധത്തിൽ നിയമപ്രകാരമുള്ള ആനുകൂല്യം ലഭിക്കും

‌∙ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. അപേക്ഷകർ മാതൃകാസ്വഭാവവും മികച്ച ആരോഗ്യമുള്ളവരാകണം, 3 വർഷത്തെ പ്രാക്ടീസ് ഉണ്ടായിരിക്കണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക).

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, വൈവ എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഇത് ട്രാൻസ്ഫർ വഴി ഫീഡർ കാറ്റഗറിയിൽ നിന്നുള്ള അപേക്ഷകർക്കും ബാധകമാണ്.

ഒരു സ്ക്രീനിങ് ടെസ്റ്റ് പോലെയുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ, 200 മാർക്ക്. മൾട്ടിപ്പിൾ ചോയ്‌സ് രീതിയിൽ രണ്ട് മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ മൂന്ന് പാർട്ട് കളിലായി ഉണ്ടാകും. ആദ്യ രണ്ടു പാർട്ടുകളിൽ നിയമ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. പാർട്ട് മൂന്നിൽ ഇന്ത്യൻ ഭരണഘടന, നിയമ പൊതുവിജ്ഞാനം, റീസണിങ്, മെന്റൽ എബിലിറ്റി തുടങ്ങിയ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പ്രിലിമിനറി പരീക്ഷ ജൂൺ 28 ന് താൽക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്.

 



മെയിൻ പരീക്ഷ

പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവരെ മെയിൽ പരീക്ഷയ്ക്ക് വിളിക്കും. മൂന്നു മണിക്കൂർ വീതമുള്ള നാല് പേപ്പറുകൾ ഉണ്ടാകും. ഓരോന്നിനും 100 മാർക്ക്. പേപ്പർ ഒന്നിൽ ഇംഗ്ലീഷ് ഗ്രാമർ, പൊതു ലേഖനങ്ങൾ, ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചുമുള്ള വിവർത്തനം, സംഗ്രഹിച്ച് എഴുതൽ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉണ്ടാകും. മറ്റ് മൂന്നു പേപ്പറുകൾക്ക്  നിയമ മേഖലയിൽ നിന്നും സർക്കാർ നിയമങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. തുടർന്ന് വൈവ പരീക്ഷ നടക്കും. സാധരണ നിലയിൽ ഒഴിവുകളുടെ എണ്ണത്തിനനുസൃതമായി മൂന്ന് ഇരട്ടി ഉദ്യോഗാർഥികളെയാണ് വൈവക്ക് ക്ഷണിക്കുന്നത്. ഇതിന് 50 മാർക്ക്. വൈവയിൽ യോഗ്യത നേടാൻ 40% മാർക്ക് ലഭിക്കണം. പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 35% മാർക്ക് മതിയാകും. മെയിൻ പരീക്ഷയിലെയും വൈവയുടെയും മാർക്കുകൾ ചേർത്ത് പരിഗണിച്ചാണ്  ലിസ്റ്റ് തയാറാക്കുന്നത്.

ശമ്പള സെകയിൽ 77,840 -1,36,520 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. കേരള ജുഡിഷ്യൽ അക്കാദമിയുടെ കീഴിലാണ് ഇത് നടക്കുന്നത്. ഒരു വർഷം പ്രൊബേഷൻ കാലയളവായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. അപേക്ഷ ഫീസ് 1250 രൂപ. പട്ടിക/ ഭിന്നശേഷി ( തൊഴിൽ രഹിത ) വിഭാഗക്കാർക്ക് ഫീസ് ഇല്ല. അപേക്ഷ ഫീസ് മെയ് 7 മുതൽ 15 വരെ ഓഫ്ലൈൻ ആയി അടക്കുവാനും അനുമതിയുണ്ട്. അപേക്ഷ യോഗ്യത, ഫീഡർ കാറ്റഗറിയിൽ നിന്നും ട്രാൻസ്ഫർ വഴിയുള്ള തിരഞ്ഞെടുപ്പ്, പരീക്ഷ സിലബസ്സ് തുടങ്ങിയവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ നിന്നും കൃത്യതയോടെ മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. വിവരങ്ങൾക്ക്: https://hckrecruitment.keralacourts.in. സംശയ നിവാരണത്തിന്: 0484/2562235 (പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെ).

∙പ്രായം: 2026 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം: 77,840-1,36,520.

www.hckrecruitment.keralacourts.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (44 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (52 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (57 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends