നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്‌സാണ്ടര്‍(44) ആണ് മരിച്ചത്.
ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ജോസ്‌ന ജോസ് ജോലികഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ്‌ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ആശുപത്രിക്കു സമീപത്തു തന്നെയുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.
"https://www.facebook.com/Malayalivartha



























